x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന​ര വ​ർ​ഷ​മാ​യി ഇ​ല്ലാ​ത്ത എ​സ്കോ​ർ​ട്ട് ഇ​പ്പോ​ൾ എ​ന്തി​ന്? എ​സ്കോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എം.​ബി.​രാ​ജേ​ഷ്


Published: January 15, 2026 05:02 PM IST | Updated: January 15, 2026 05:02 PM IST

തൃ​ശൂ​ർ: എ​ക്സൈ​സ് മ​ന്ത്രി​ക്ക് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന വി​ചി​ത്ര നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ക​രി​ച്ച് എം.​ബി. രാ​ജേ​ഷ്. മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് വേ​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

ഇ​ത് പ്ലാ​ന്‍റ് ചെ​യ്ത വി​ചി​ത്ര വാ​ർ​ത്ത​യാ​ണ്. മൂ​ന്ന​ര വ​ർ​ഷ​മാ​യി എ​ക്സൈ​സ് മ​ന്ത്രി​ക്ക് ഇ​ല്ലാ​ത്ത എ​സ്കോ​ർ​ട്ട് ഇ​പ്പോ​ൾ എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ച എം.​ബി. രാ​ജേ​ഷ് വാ​ർ​ത്ത പ​ട​ച്ചു​വി​ട്ട​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​ക്ക് എ​സ്കോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എം.​ആ​ർ. അ​ജി​ത്കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​തു​കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം പ​ണം മു​ട​ക്കി എ​ക്സൈ​സ് ഓ​ഫീ​സു​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ നി​ർ​ദേ​ശം വി​വാ​ദ​മാ​യ​തോ​ടെ ഇ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

വാ​ർ​ത്ത എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണെ​ങ്കി​ൽ എ​ന്തി​ന് മ​ന്ത്രി​യെ വ​ലി​ച്ചി​ട​ണ​മെ​ന്നും എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു. എ​സ്കോ​ർ​ട്ട് വേ​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കു​ക​യോ വാ​ക്കാ​ൽ നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags : MB Rajesh cpm excise minister mr ajithkumar excise commissioner

Recent News

Up