x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഷാ പോ​റ്റി വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ള്ള ആ​ൾ; പാ​ർ​ട്ടി വി​ട്ട തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു: എം.​എ. ബേ​ബി


Published: January 14, 2026 11:38 AM IST | Updated: January 14, 2026 11:38 AM IST

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ‌​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ള്ള ആ​ളാ​ണ് ഐ​ഷാ പോ​റ്റി​യെ​ന്നും പാ​ർ​ട്ടി വി​ട്ട തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും എം​എ ബേ​ബി പ​റ​ഞ്ഞു.

ഐ​ഷാ പോ​റ്റി​യെ അ​വ​ഗ​ണി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ന്ന് അ​റി​യി​ല്ല. മൂ​ന്നു​ത​വ​ണ എം​എ​ൽ​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ക്കി. മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന തീ​രു​മാ​നം അ​ല്ല ഇ​തെ​ന്നും പ​രാ​തി​ക​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്കാ​മാ​യി​രു​ന്നെ​ന്നും ബേ​ബി പ​റ​ഞ്ഞു.

എ​തി​ർ പാ​ള​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് വാ​ർ​ത്ത​യാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ അ​വ​സ​രം ന​ൽ​കി​യ​ത് സി​പി​എം ആ​ണ്. പ​രാ​തി​ക​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്കാ​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലോ കൊ​ല്ലം ജി​ല്ല​യി​ലെ ഐ​ഷാ പോ​റ്റി​യു​ടെ പോ​ക്ക് ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ണ്ടാ​യ ഈ ​മാ​റ്റം തെ​ര​ഞ്ഞെ​ടു​പ്പി​നെ പൊ​തു​വാ​യി ബാ​ധി​ക്കി​ല്ല. ഐ​ഷാ പോ​റ്റി ആ​ര്‍​എ​സ്എ​സി​നെ അ​നു​കൂ​ലി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് അ​റി​യു​ന്നു. അ​തൊ​ക്കെ വ​ല്ലാ​ത്ത വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : cpm general secretary ma baby aisha potty kottarakkara congress udf ldf rss

Recent News

Up