x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാ പഞ്ചായത്ത്: രാഹുല്‍ഗാന്ധി ഇന്നെത്തും


Published: January 19, 2026 02:57 AM IST | Updated: January 19, 2026 02:57 AM IST

കൊ​​​ച്ചി: കെ​​​പി​​​സി​​​സി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ രാ​​​ഹു​​​ല്‍ഗാ​​​ന്ധി ഇ​​​ന്നെ​​​ത്തും. മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​താ​​​യി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഉ​​​ജ്ജ്വ​​​ല​​​വി​​​ജ​​​യം നേ​​​ടി​​​യ 15000ത്തി​​​ല​​​ധി​​​കം കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ലെ കൂ​​​റ്റ​​​ന്‍ പ​​​ന്ത​​​ലി​​​ലെ​​​യും വേ​​​ദി​​​യി​​​ലെ​​​യും ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ന്‍ഷി​​​യും വി​​​ല​​​യി​​​രു​​​ത്തി. ഉ​​​ച്ച​​​യ്ക്ക് 12.45 ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തു​​​ന്ന രാ​​​ഹു​​​ല്‍ഗാ​​​ന്ധി ആ​​​ദ്യം പ്ര​​​ഫ. എം. ​​​ലീ​​​ലാ​​​വ​​​തി ടീ​​​ച്ച​​​റു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തും. അ​​​വി​​​ടെ​​​നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ലും എ​​​ത്തി​​​ച്ചേ​​​രും.

പാ​​​ർ​​​ക്കിം​​​ഗ് ക്ര​​​മീ​​​ക​​​ര​​​ണം

രാ​​​വി​​​ലെ 11ഓ​​​ടെ​​​ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലേ​​​ക്കെ​​​ത്തും. വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ റോ​​​ഡി​​​ലൂ​​​ടെ വ​​​ന്ന് ബോ​​​ള്‍ഗാ​​​ട്ടി പാ​​​ല​​​സ് ഗ്രൗ​​​ണ്ട്, ആ​​​ല്‍ഫാ ഹൊ​​​റൈ​​​സ​​​ണ്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍, വ​​​ല്ലാ​​​ര്‍പാ​​​ടം പ​​​ള്ളി ഗ്രൗ​​​ണ്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​വും ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള തെ​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്നവ വി​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ലും ബി​​​ഒ ടി ​​​പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​വു​​​മാ​​​ണ് പാ​​​ര്‍ക്ക് ചെ​​​യ്യേ​​​ണ്ട​​​ത്.


പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, സം​​​ഘ​​​ട​​​നാ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി, സ​​​ച്ചി​​​ന്‍ പൈ​​​ല​​​റ്റ്, പ്ര​​​വ​​​ര്‍ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ക​​​ന​​​യ്യ കു​​​മാ​​​ര്‍, ക​​​ര്‍ണാ​​​ട​​​ക ഊ​​​ര്‍ജ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​ജെ. ജോ​​​ര്‍ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

മെ​​​ട്രോ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം

മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്ന് ചെ​​​റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍ ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നും കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍നി​​​ന്നും മെ​​​ട്രോ​​​യി​​​ല്‍ ക​​​യ​​​റി എം​​​ജി റോ​​​ഡ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​റ​​​ങ്ങി മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ലെ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലെ​​​ത്തി​​​ച്ചേ​​​ര​​​ണ​​​മെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.

Tags : Maha Panchayat arrive today

Recent News

Up