x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ


Published: November 12, 2025 06:56 AM IST | Updated: November 12, 2025 06:56 AM IST

കോ​ഴി​ക്കോ​ട്: യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ക്ല​മ​ന്‍റ് ആ​ണ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​മാ​യി ക്ല​മ​ന്‍റ് സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​ണ​യം ന​ടി​ച്ച് വീ​ഡി​യോ കോ​ളിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ക്കി. ഇ​യാ​ൾ വീ​ഡി​യോ കോ​ളിം​ഗി​നി​ടെ യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സ്‌​ക്രീ​ന്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​ച്ച് പ​ണം സ​മ്പാ​ദി​ക്കു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ക്ലെ​മ​ന്‍റെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : cybercrime keralapolice calicut crimenews cybercrimepolice

Recent News

Up