തൃശൂർ: നടിക്കെതിരായ ആക്രമണക്കേസിൽ അതിജീവിതയുടെ അന്തസ് ഹനിക്കുന്ന തരത്തിൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വീഡിയോ അപ്ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റിൽ.
കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ അതിജീവിതയുടെ പേരു വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ തൃശൂർ സിറ്റി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല.
വീഡിയോ ഷെയർ ചെയ്ത ഇരുനൂറിലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരേയും കർശനനടപടിയെടുക്കുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
Tags : actress arrested uploading video Martin Thrissur city police