x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​പൂ​ജ പൂ​ർ​ത്തി​യാ​യി; മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തിനായി 30ന് ​ന​ട തു​റ​ക്കും


Published: December 27, 2025 02:57 PM IST | Updated: December 27, 2025 02:58 PM IST

പ​ത്ത​നം​തി​ട്ട: ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ഇ​ന്ന് സ​മാ​പി​ക്കും. ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ സ​ന്നി​ധാ​ന​ത്ത് പൂ​ർ​ത്തി​യാ​യി.

ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ​യും മേ​ൽ​ശാ​ന്തി ഇ. ​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10.10 നും 11.30 ​നും ഇ​ട​യി​ലാ​ണ് അ​യ്യ​പ്പ​ന് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ന​ട​ന്ന​ത്. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന വ​രെ ഭ​ക്ത​ർ​ക്ക് ത​ങ്ക അ​ങ്കി വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കാം.

രാ​ത്രി അ​ത്താ​ഴ പൂ​ജ​യ്ക്കു ശേ​ഷം ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് വീ​ണ്ടും ന​ട തു​റ​ക്കും. ജ​നു​വ​രി 14ന് ​ആ​ണ് മ​ക​ര​വി​ള​ക്ക്.

Tags : sabarimala mandala pooja rituals makara vilakku

Recent News

Up