x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം പുതിയ സെന്‍ററിൽ


Published: November 11, 2025 01:32 AM IST | Updated: November 11, 2025 01:32 AM IST

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച മാ​ര്‍ സ്ലീ​വാ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ലേ​ക്ക് മാ​റി പ്ര​വ​ര്‍ത്ത​നം

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച മാ​ര്‍ സ്ലീ​വാ കാ​ന്‍സ​ര്‍ കെ​യ​ര്‍ ആ​ന്‍ഡ് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ലേ​ക്ക് മാ​റി പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. കേ​ന്ദ്രീ​കൃ​ത എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ സൗ​ക​ര്യ​മു​ള്ള ര​ണ്ട് നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ സെ​ന്‍റ​റി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

35 ബെ​ഡ് കീ​മോ ​തെ​റാ​പ്പി കെ​യ​ര്‍ യൂ​ണി​റ്റ്, മൂ​ന്ന് വി​ഐ​പി സ്യൂ​ട്ട് തെ​റാ​പ്പി ബെ​ഡ്, ര​ണ്ട് പീ​ഡി​യാ​ട്രി​ക് ബെ​ഡ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഓ​ങ്കോ​ള​ജി ഡേ ​കെ​യ​റി​ലു​ണ്ട്. കീ​മോ​ തെ​റാ​പ്പി ആ​വ​ശ്യ​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍ക്ക് സു​ഗ​മ​മാ​യ ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍.​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യെത്തു​ട​ര്‍ന്നാ​ണ് പു​തി​യ സെ​ന്‍റ​റി​ലേ​ക്ക് ഓ​ങ്കോ​ള​ജി വി​ഭാ​ഗം പ്ര​വ​ര്‍ത്ത​നം മാ​റി ആ​രം​ഭി​ച്ച​ത്.

അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ല്‍ പെ​റ്റ് സി​ടി​യും സെ​ന്‍ററില്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. 80 സ്ലൈ​സ് ഉ​ള്ള പെ​റ്റ് സി​ടി യ​ന്ത്രം ആ​യ​തി​നാ​ല്‍ ഏ​റ്റ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഇ​മേ​ജു​ക​ള്‍ കി​ട്ടു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. സ്‌​പെ​ക്ടും ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും.

മു​തി​ര്‍ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കാ​ന്‍സ​ര്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി, ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി, സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി, റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി, ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ തു​ട​ങ്ങി​യ വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ സെ​ന്‍ററി​ലു​ള്ള​ത്.

സ്റ്റെം ​സെ​ല്‍ ആ​ന്‍ഡ് ബോ​ണ്‍ മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് , കാ​ര്‍ - ടി ​സെ​ല്‍ തെ​റാ​പ്പി യൂ​ണി​റ്റ്, പാ​ലി​യേ​റ്റീ​വ് ഓ​ങ്കോ​ള​ജി, ഓ​ങ്കോ ന്യൂ​ട്രീ​ഷ​ന്‍, സൈ​ക്കോ ഓ​ങ്കോ​ള​ജി എ​ന്നി​വ​യ്ക്കു പു​റ​മെ കാ​ന്‍സ​ര്‍ രോ​ഗ ഗ​വേ​ഷ​ണ പ​രി​പാ​ടി​ക​ളും 14 മ​ള്‍ട്ടി​ ഡി​സി​പ്ലി​ന​റി കാ​ന്‍സ​ര്‍ ക്ലി​നി​ക്കു​ക​ളും ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും.

റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ​യ്ക്കു​ള്ള വി​ദേ​ശ​നി​ര്‍മി​ത ലി​നാ​ക്, മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള അ​ഫ​റേ​സി​സി മെ​ഷീ​ന്‍ ആ​ന്‍ഡ് ക്ര​യോ പ്രി​സ​ര്‍വേ​ഷ​ന്‍ യൂ​ണി​റ്റ്‌​ബോ​ണ്‍മാ​രോ ട്രാ​ന്‍സ്പ്ലാ​ന്‍റ് യൂ​ണി​റ്റും ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങും.

Tags : Mar Sliwa Medicity Oncology Department Pala

Recent News

Up