x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ക​ട മ​ല​യി​ൽ തീ​പി​ടി​ത്തം; ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ലം ക​ത്തി​ന​ശി​ച്ചു


Published: January 23, 2026 10:58 PM IST | Updated: January 23, 2026 11:02 PM IST

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി മ​ങ്ക​ട മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ക്ക​റു​ക​ണ​ക്കി​നു സ്ഥ​ലം ക​ത്തി​ന​ശി​ച്ചു.

വി​വ​രം അ​റി​ഞ്ഞ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ലും തീ ​പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : fire mankada hill palakkad

Recent News

Up