x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിസന്ധികളിലും മാത്യുവിന് ഗോരക്ഷ

ജോ​​​​യി കി​​​​ഴ​​​​ക്കേ​​​​ല്‍
Published: February 7, 2026 02:39 AM IST | Updated: February 7, 2026 02:39 AM IST

തൊ​​​​ടു​​​​പു​​​​ഴ: പി​​​​താ​​​​വ് ബെ​​​​ന്നി​​​​യു​​​​ടെ ആ​​​​ക​​​​സ്മി​​​​ക​​​​ വേ​​​​ര്‍പാ​​​​ടി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് ക്ഷീ​​​​ര​​​​കൃ​​​​ഷി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞ ഇ​​​​ടു​​​​ക്കി വെ​​​​ള്ളി​​​​യാ​​​​മ​​​​റ്റം കി​​​​ഴ​​​​ക്കേ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ മാ​​​​ത്യു ബെ​​​​ന്നി​​​​ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് അ​​​​തി​​​​ജീ​​​​വന​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മ​​​​ന്ത്രം. എ​​​​ട്ടാം ക്ലാ​​​​സി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​മ്പോഴായി​​​​രു​​​​ന്നു പി​​​​താ​​​​വി​​​​ന്‍റെ മ​​​​ര​​​​ണം. തു​​​​ട​​​​ര്‍ന്ന് ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി ഫാം ​​​​ആ​​​​രം​​​​ഭി​​​​ച്ച് ഒ​​​​രു വ​​​​ര്‍ഷം പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ഴേ​​​​ക്കും ക​​​​ര​​​​ള്‍ പി​​​​ള​​​​രു​​​​ന്ന തീ​​​​വ്ര വേ​​​​ദ​​​​ന​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്നു ഈ ​​​​കു​​​​ട്ടി​​​​ക്ക​​​​ര്‍ഷ​​​​ക​​​​ന്.

2024-ലെ ​​​​പു​​​​തു​​​​വ​​​​ത്സ​​​​രദി​​​​ന​​​​ത്തി​​​​ല്‍ പു​​​​ല​​​​ര്‍ച്ചെ തൊ​​​​ഴു​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​യ മാ​​​​ത്യു ബെ​​​​ന്നി ക​​​​ണ്ട​​​​ത് 13 പ​​​​ശു​​​​ക്ക​​​​ള്‍ ഒ​​​​ന്നി​​​​നു പി​​​​റ​​​​കെ ഒ​​​​ന്നാ​​​​യി ച​​​​ത്തുവീ​​​​ഴു​​​​ന്ന​​​​താ​​​​ണ്. പ​​​​ശു​​​​ക്ക​​​​ള്‍ക്ക് തീ​​​​റ്റ​​​​യാ​​​​യി ന​​​​ല്‍കി​​​​യ ക​​​​പ്പ​​​​ത്തൊ​​​​ലി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള സ​​​​യ​​​​നൈ​​​​ഡ് വി​​​​ഷ​​​​ബാ​​​​ധ​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണം. സ​​​​ങ്ക​​​​ട​​​​മ​​​​ട​​​​ക്കാ​​​​നാ​​​​വാ​​​​തെ നി​​​​സ​​​​ഹാ​​​​യ​​​​നാ​​​​യി നി​​​​ന്ന മാ​​​​ത്യു​​​​വി​​​​ന് സാ​​ന്ത്വ​​ന​​​​മേ​​​​കാ​​​​ന്‍ നാ​​​​ടൊ​​​​ന്നാ​​​​കെ വീ​​​​ട്ടി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി. ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​കും​​​​മു​​​​മ്പ് കി​​​​ടാ​​​​രി​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ 22 ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളാ​​​​ണ് ഫാ​​​​മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ 13 പ​​​​ശു​​​​ക്ക​​​​ള്‍ കൂ​​​​ട്ട​​​​ത്തോ​​​​ടെ ച​​​​ത്തു. ഒ​​​​മ്പ​​​​തെ​​​​ണ്ണ​​​​ത്തെ മാ​​​​ത്ര​​​​മാ​​​​ണ് ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യ​​​​ത്. ഓ​​​​രോ പ​​​​ശു​​​​വി​​​​നെ​​​​യും കി​​​​ടാ​​​​രി​​​​യെ​​​​യും പേ​​​​ര് ചൊ​​​​ല്ലി​​​​യാ​​​​ണ് മാ​​​​ത്യു വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഞൊ​​​​ടി​​​​യി​​​​ട​​​​യി​​​​ല്‍ പൊ​​​​ട്ടി​​​​ത്ത​​​​ക​​​​ര്‍ന്ന​​​​ത് ഈ ​​​​ഇ​​​​ഴ​​​​യ​​​​ടു​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​യ്ക്കു പ​​​​ക​​​​രം മി​​​​ക​​​​ച്ച​​​​യി​​​​നം പ​​​​ശു​​​​ക്ക​​​​ളെ​​​​യാ​​​​ണ് മാ​​​​ത്യു ബെ​​​​ന്നി​​​​ക്ക് പി​​​​ന്നീ​​​​ട് ല​​​​ഭി​​​​ച്ച​​​​ത്.

സാ​​ന്ത്വ​​​​ന വാ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ചി​​​​ഞ്ചു​​​​റാ​​​​ണി, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ നി​​​​ര്‍ദേ​​​​ശ​​​​പ്ര​​​​കാ​​​​രം കെഎ​​​​ല്‍ഡി ​​​​ബോ​​​​ര്‍ഡി​​​​ല്‍നി​​​​ന്ന് ഇ​​​​ന്‍ഷു​​​​റ​​​​ന്‍സ് പ​​​​രി​​​​ര​​​​ക്ഷ​​​​യു​​​​ള്ള അ​​​​ഞ്ചു പ​​​​ശു​​​​ക്ക​​​​ള്‍, പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ് എം​​​​എ​​​​ല്‍എ ത​​​​ന്‍റെ ഫാ​​​​മി​​​​ല്‍നി​​​​ന്നു ന​​​​ല്‍കി​​​​യ ഗീ​​​​ര്‍ ഇ​​​​ന​​​​ത്തി​​​​ല്‍പ്പെ​​​​ട്ട ക​​​​രീ​​​​ന, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ ഹാ​​​​ര്‍ട്ട് ലി​​​​ങ്ക്‌​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം ന​​​​ല്‍കി​​​​യ ഒ​​​​രു പ​​​​ശു, സി​​​​പി​​​​എം മൂ​​​​ന്നു പ​​​​ശു​​​​ക്ക​​​​ള്‍, ന​​​​ട​​​​ന്‍ ജ​​​​യ​​​​റാം അ​​​​ഞ്ചു​​​​ല​​​​ക്ഷം, ലു​​​​ലു ഗ്രൂ​​​​പ്പ് അ​​​​ഞ്ചു​​​​ല​​​​ക്ഷം, ന​​​​ട​​​​ന്‍ പൃ​​​​ഥ്വി​​​​രാ​​​​ജ് ര​​​​ണ്ടു ല​​​​ക്ഷം, ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി ഒ​​​​രു ല​​​​ക്ഷം, മി​​​​ല്‍മ 45,000 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ ിര​​​​വ​​​​ധി സു​​​​മ​​​​ന​​​​സു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യം മാ​​​​ത്യു​​​​വി​​​​നെ തേ​​​​ടി​​​​യെ​​​​ത്തി. നി​​​​ല​​​​വി​​​​ല്‍ എ​​​​ച്ച്എ​​​​ഫ്, ജേ​​​​ഴ്‌​​​​സി, ഗീ​​​​ര്‍, സ​​​​ങ്ക​​​​ര​​​​യി​​​​നം ഉ​​​​ള്‍പ്പെ​​​​ടെ 11 പ​​​​ശു​​​​ക്ക​​​​ളും എ​​​​ട്ടു കി​​​​ടാ​​​​രി​​​​ക​​​​ളും അ​​​​ഞ്ചു മൂ​​​​രി​​​​ക​​​​ളു​​​​മാ​​​​ണ് ഫാ​​​​മി​​​​ലു​​​​ള്ള​​​​ത്.

മാ​​​​റ്റ് വി​​​​രി​​​​ച്ച ത​​​​റ, പ​​​​ശു​​​​ക്ക​​​​ളെ കു​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ഷ​​​​ര്‍ വാ​​​​ഷ​​​​ര്‍, ഫാ​​​​ന്‍, ലൈ​​​​റ്റ്, പു​​​​ല്ല് അ​​​​രി​​​​യു​​​​ന്ന യ​​​​ന്ത്രം, ശാ​​​​സ്ത്രീ​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള പു​​​​ല്‍ത്തൊ​​​​ട്ടി​​​​യു​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഫാ​​​​മി​​​​ലു​​​​ണ്ട്.​​​​ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ല്‍ ചാ​​​​ലി​​​​ച്ചെ​​​​ടു​​​​ത്ത ജീ​​​​വി​​​​ത​​​​മാ​​​​ണ് ഈ ​​​​കു​​​​ട്ടി​​​​ക്ക​​​​ര്‍ഷ​​​​ക​​​​ന്‍റേ​​​ത്. പു​​​​ല​​​​ര്‍ച്ചെ നാ​​​​ലി​​​​ന് ഉ​​​​ണ​​​​രും. വൈ​​​​കാ​​​​തെ തൊ​​​​ഴു​​​​ത്തി​​​​ലേ​​​​ക്ക്. ആ​​​​ദ്യം തൊ​​​​ഴു​​​​ത്ത് വൃ​​​​ത്തി​​​​യാ​​​​ക്കും. പി​​​​ന്നീ​​​​ട് ക​​​​റ​​​​വ​​​​യും പാ​​​​ല്‍ വി​​​​ത​​​​ര​​​​ണ​​​​വും. യ​​​​ന്ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ക​​​​റ​​​​വ. പാ​​​​ല്‍ വി​​​​ത​​​​ര​​​​ണം ക​​​​ഴി​​​​ഞ്ഞ് വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യാ​​​​ല്‍ പ​​​​ശു​​​​ക്ക​​​​ളെ കു​​​​ളി​​​​പ്പി​​​​ച്ച് തീ​​​​റ്റ ന​​​​ല്‍കി​​​​യ​​​​ശേ​​​​ഷം ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച് സ്‌​​​​കൂ​​​​ളി​​​​ലേ​​​​ക്ക്. സ്‌​​​​കൂ​​​​ള്‍ വി​​​​ട്ടാ​​​​ല്‍ നേ​​​​രെ വീ​​​​ട്ടി​​​​ലേ​​​​ക്ക്. കാ​​​​പ്പി​​​​കു​​​​ടി​​​​ച്ച് ക്ഷീ​​​​ണ​​​​മ​​​​ക​​​​റ്റി​​​​യ ശേ​​​​ഷം വീ​​​​ണ്ടും പ​​​​ശു പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ലേ​​​​ക്ക്. ഫാ​​​​മി​​​​ല്‍നി​​​​ന്നു തി​​​​രി​​​​ച്ചെ​​​​ത്തി കു​​​​ളി ക​​​​ഴി​​​​ഞ്ഞ് പ​​​​ഠ​​​​നം. രാ​​​​ത്രി ഏ​​​​റെ വൈ​​​​കി​​​​യാ​​​​കും ഉ​​​​റ​​​​ക്കം.

വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മി​​​​ല്‍മ സൊ​​​​സൈ​​​​റ്റി​​​​യി​​​​ലാ​​​​ണ് പാ​​​​ല്‍ വി​​​​ല്‍പ്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ജ്യേഷ്ഠ​​​​ന്‍ ജോ​​​​ര്‍ജ് കാ​​​​ന​​​​ഡ​​​​യി​​​​ല്‍ ഏ​​​​ര്‍ലി ചൈ​​​​ല്‍ഡ്ഹു​​​​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ്. മാ​​​​താ​​​​വ് ഷൈ​​​​നി​​​​യും ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​രി റോ​​​​സ്‌​​​​മേ​​​​രി​​​​യും സ​​​​ഹാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ഒ​​​​പ്പ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും ഫാ​​​​മി​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പ് പൂ​​​​ര്‍ണ​​​​മാ​​​​യും മാ​​​​ത്യു​​​​വി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലാ​​​​ണ്. വെ​​​​ള്ളി​​​​യാ​​​​മ​​​​റ്റം സി​​​​കെ​​​​വി​​​​എ​​​​ച്ച് എ​​​​സി​​​​ല്‍ പ്ല​​​​സ്ടു വി​​​​ദ്യാ​​​​ര്‍ഥി​​​​യാ​​​​ണ് മാ​​​​ത്യു. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 21ന് ​​​​കൊ​​​​ല്ല​​​​ത്ത് ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന ക്ഷീ​​​​ര​​​​ക​​​​ര്‍ഷ​​​​ക സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ക്ഷീ​​​​രകൃ​​​​ഷി സം​​​​ബ​​​​ന്ധി​​​​ച്ച ക്ലാ​​​​സ് എ​​​​ടു​​​​ക്കാ​​​​നാ​​​​യ​​​​ത് ജീ​​​​വി​​​​ത​​​​ത്തി​​​​ലെ മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണെ​​​​ന്നു മാ​​​​ത്യു ബെ​​​​ന്നി പ​​​​റ​​​​ഞ്ഞു. ബി​​​​രു​​​​ദ പ​​​​ഠ​​​​ന​​​​മാ​​​​ണ് അ​​​​ടു​​​​ത്ത സ്വ​​​​പ്നം. പ​​​​ഠ​​​​ന​​​​വും തൊ​​​​ഴി​​​​ലും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് എ​​​​ങ്ങ​​​​നെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​തി​ന്‍റെ ഉ​​​​ത്ത​​​​മ മാ​​​​തൃ​​​​ക കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​കു​​​​ട്ടി​​​​ക്ക​​​​ര്‍ഷ​​​​ക​​​​ന്‍റെ ജീ​​​​വി​​​​തം.

Tags : cows crisis dairy farm Mathew Benny child farmer

Recent News

Up