പാലക്കാട്: പാലക്കാട് വാടാനാംകുറുശിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പറക്കുന്നത്ത് രാധാകൃഷ്ണൻ(57) ആണ് മരിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിലെ അടുക്കള ഭാഗത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാധാകൃഷ്ണനെ പുറത്തു കാണാത്തതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Tags : palakkad kerala police death