x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്


Published: November 7, 2025 06:57 PM IST | Updated: November 7, 2025 08:20 PM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ​ക​ളെ​യും മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ബി​സി ഷെ​ൽ​ട്ട​ർ തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പോ​ലും പ്ര​തി​ഷേ​ധ​മാ​ണെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി പി​ന്നെ​ങ്ങ​നെ​യാ​ണ് തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റാ​ൻ ക​ഴി​യു​ക​യെ​ന്നും ചോ​ദി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ വി​ധി പ​ക​ർ​പ്പ് കൈ​യി​ൽ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നാ​ൽ അ​പ്പോ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​രു​വു​നാ​യ​ക​ളെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​യാ​കും. നാ​യ​ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും കേ​ര​ള​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.'-​മ​ന്ത്രി പ​റ​ഞ്ഞു.

"ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​സി​ദ്ധ​ക​രി​ച്ച ലൈ​വ് സ്റ്റോ​ക്ക് ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 2.80 ല​ക്ഷ​ത്തി​ല​ധി​കം തെ​രു​വു​നാ​യ​ക​ളു​ണ്ട് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​കെ 15,825 നാ​യ​ക​ളെ മാ​ത്ര​മാ​ണ് വ​ന്ധ്യ​ക​ര​ണം ചെ​യ്ത​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 9,737 നാ​യ​ക​ളെ വ​ന്ധ്യ​ക​ര​ണം ചെ​യ്തു. ആ​കെ 19 എ​ബി​സി കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ചി​ല​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല. ആ​നി​മ​ൽ ക്യാ​ച​ർ​മാ​രാ​യി ആ​കെ 595 പേ​രാ​ണ് ഉ​ള്ള​ത്.'-​എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ കാ​ര​ണം എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. സ്ഥ​ല​പ്ര​ശ്നം കാ​ര​ണ​മാ​ണ് പോ​ർ​ട്ട​ബി​ൾ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പോ​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ക്കാ​ത്തി​ട​ത്ത് ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ എ​ങ്ങ​നെ തു​റ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​രു​ന്ന​ത്.

മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ൾ​ക്കും ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ‍​ർ​ഡ് യോ​ഗ​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ഴി ക​ണ്ടെ​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : minister mb rajesh stray dog issue supreme court order

Recent News

Up