x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ജി ചെ​റി​യാ​ൻ അ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്താ​ൻ സാ​ധ്യ​ത കു​റ​വെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി


Published: January 20, 2026 01:58 AM IST | Updated: January 20, 2026 01:58 AM IST

തൃ​​​​ശൂ​​​​ർ: വി​​​​വാ​​​​ദ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ള്ളാ​​​​തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ അ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നും വാ​​​​ർ​​​​ത്ത​​​​ക​​​​ൾ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​കാ​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ഭാ​​​​ഗം​​​​കൂ​​​​ടി കേ​​​​ട്ട​​​​ശേ​​​​ഷം വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച് വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ന്ന ന​​​​യം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നി​​​​ല്ല. ഒ​​​​രു പ​​​​ഞ്ചാ​​​​യ​​​​ത്തോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നോ കി​​​​ട്ടാ​​​​ൻ​​​​വേ​​​​ണ്ടി നി​​​​ല​​​​വി​​​​ലെ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ മ​​​​ന്ത്രി ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. ഒ​​​​രു​​​​വ​​​​ശ​​​​ത്ത് ജ​​​​മാ​​​​ അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും മ​​​​റു​​​​വ​​​​ശ​​​​ത്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യ്ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു ജ​​​​നം വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല.

എ​​​​ൻ​​​​എ​​​​സ്എ​​​​സ്, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും സാ​​​​മു​​​​ദാ​​​​യി​​​​ക​​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ​​​​ത​​​​ന്നെ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ ന​​​​യി​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി പാ​​​​ർ​​​​ട്ടി​​​​യി​​​​ലോ മു​​​​ന്ന​​​​ണി​​​​യി​​​​ലോ യാ​​​​തൊ​​​​രു ത​​​​ർ​​​​ക്ക​​​​വു​​​​മി​​​​ല്ല. 110 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വീ​​​​ണ്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും. പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ 98 ശ​​​​ത​​​​മാ​​​​നം കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​നെ ജ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ണ്ടും തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

Tags : Minister Sivankutty Saji Cherian communalism LDF

Recent News

Up