x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ​നാ​യ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ പ​ര​സ്യ ലം​ഘ​നം: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി


Published: December 28, 2025 03:02 PM IST | Updated: December 28, 2025 03:02 PM IST

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് മു​റി ഒ​ഴി​യ​ണ​മെ​ന്ന ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

ജ​ന​കീ​യ​നാ​യ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ പ​ര​സ്യ​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

ഏ​ഴ് വ​ർ​ഷ​മാ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ ഒ​രു ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ്, മ​റി​ച്ച് വ്യ​ക്തി​വി​രോ​ധം തീ​ർ​ക്കാ​ൻ കൗ​ൺ​സി​ല​ർ നേ​രി​ട്ട് ഇ​റ​ങ്ങു​ന്ന​ത​ല്ല കീ​ഴ്‌​വ​ഴ​ക്ക​മെ​ന്നും മ​ന്ത്രി കു​റി​ച്ചു.

ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് എ​ന്ന​ത് കേ​വ​ലം ഒ​രു കെ​ട്ടി​ട​മ​ല്ല, അ​ത് ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ല​ഭി​ക്കാ​നു​ള്ള ഇ​ട​മാ​ണ്. കോ​ർ​പ​റേ​ഷ​ൻ നി​ശ്ച​യി​ച്ച വാ​ട​ക കൃ​ത്യ​മാ​യി ന​ൽ​കി, നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഓ​ഫീ​സി​നെ​തി​രെ​യു​ള്ള നീ​ക്കം സാ​മാ​ന്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണ്.

നി​യ​മ​പ​ര​മാ​യ ക​രാ​ർ കാ​ലാ​വ​ധി നി​ല​നി​ൽ​ക്കെ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി എം​എ​ൽ​എ ഓ​ഫീ​സി​നെ​തി​രെ തി​രി​യു​ന്ന​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ളെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : v.Shivankutty Minister v.k.prashanth mla

Recent News

Up