x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ൾ ആ​നു​കൂ​ല്യം മേ​ടി​ച്ചി​ട്ട് പ​ണി ത​ന്നു​വെ​ന്ന് എം.​എം. മ​ണി


Published: December 13, 2025 12:48 PM IST | Updated: December 13, 2025 12:48 PM IST

ഇ​ടു​ക്കി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ വോ​ട്ട​ർ​മാ​രെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എം.​എം.​മ​ണി. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​നു​കൂ​ല്യം മേ​ടി​ച്ചി​ട്ട് പ​ണി ത​ന്നു​വെ​ന്ന് മ​ണി പ​രി​ഹ​സി​ച്ചു.

ന​ന്ദി കേ​ടാ​ണ് ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് കാ​ണി​ച്ച​ത്. പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും വാ​ങ്ങി ശാ​പ്പാ​ട​ടി​ച്ചി​ട്ട് സ​ർ​ക്കാ​രി​നി​ട്ട് വ​ച്ച് ത​രു​ക​യാ​ണ് ജ​ന​ങ്ങ​ൾ ചെ​യ്ത​ത്.

റോ​ഡു​ക​ളും പാ​ല​ങ്ങ​ളും അ​ട​ക്ക​മു​ള്ള വി​ക​സ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ഇ​തു​പോ​ലെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഒ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും എം.​എം.​മ​ണി ചോ​ദി​ച്ചു.

Tags : cpm mm mani local body election

Recent News

Up