കൊച്ചി: പ്രതിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഹൈക്കോടതി ആലോചിക്കുന്നു. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഒരു നിശ്ചിത തീയതിയിലും സമയത്തിലും വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് പാസുകള്‍ കൈവശമുള്ള വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
പ്രതിമാസ പൂജകളുടെ കാര്യത്തിലും ഇതേ നടപടിക്രമം നടപ്പിലാക്കാന്‍ കഴിയുമോയെന്നു കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ശബരിമലയിലെ ചീഫ് പോലീസ് കോ- ഓര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ളവരോടു കോടതി വിശദീകരണം തേടി.
Tags : Monthly pooja Sabarimala Virtual queue spot booking