x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​​​ര്‍ മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി അവാർഡ് സമ്മാനിച്ചു


Published: November 11, 2025 01:38 AM IST | Updated: November 11, 2025 01:38 AM IST

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​​ത്താ​​​​മ​​​​ത് മാ​​​​ര്‍ മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി സ്മാ​​​​ര​​​​ക പ്ര​​​​ഭാ​​​​ഷ​​​​ണ

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മ​​​​നു​​​​ഷ്യ​​​​ര്‍​ക്ക് പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലെ സ്നേ​​​​ഹ​​​​സ്പ​​​​ര്‍​ശം​​​​കൊ​​​​ണ്ട് ഹാ​​​​പ്പി ഹോ​​​​ര്‍​മോ​​​​ണ്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്നും അ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ശാ​​​​ന്തി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്നും ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ദ​​​​ഗ്ധ​​​​നും എ​​​​റ​​​​ണാ​​​​കു​​​​ളം ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി കാ​​​​ര്‍​ഡി​​​​യാ​​​​ക് തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍​ജ​​​​റി വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​നു​​​​മാ​​​​യ പ​​​​ത്മ​​​​ഭൂ​​​​ഷ​​​​ണ്‍ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം.

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ര്‍​മ​​​​ല കോ​​​​ള​​​​ജി​​​​ല്‍ പ​​​​ത്താ​​​​മ​​​​ത് മാ​​​​ര്‍ മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി സ്മാ​​​​ര​​​​ക പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഉ​​​​റ​​​​വ വ​​​​റ്റാ​​​​ത്ത കാ​​​​രു​​​​ണ്യ​​​സ്പ​​​​ര്‍​ശ​​​​മാ​​​​ണ് ന​​​​മു​​​​ക്ക് ഇ​​​​ന്നാവ​​​​ശ്യം. വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍ മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍​കി​​​​യും കാ​​​​ല്‍​ന​​​​ട​​​​യാ​​​​ത്രി​​​​ക​​​​ര്‍​ക്കു വ​​​​ഴി​​​​ന​​​​ട​​​​ക്കാ​​​​ന്‍ സാ​​​​ഹ​​​​ച​​​​ര്യ​​​മൊ​​​രു​​​​ക്കി​​​​യും ഹാ​​​​പ്പി ഹോ​​​​ര്‍​മോ​​​​ണ്‍ സൃ​​​​ഷ്‌​​​ടി​​​ക്കാ​​​​നാ​​​​കും. സ​​​​ഹാ​​​​യം ചെ​​​​യ്തു അ​​​​പ​​​​ര​​​​നെ സ​​​​ന്തോ​​​​ഷി​​​​പ്പി​​​​ച്ചു​​​കൊ​​​​ണ്ടാ​​​​ക​​​​ണം ഹാ​​​​പ്പി ഹോ​​​​ര്‍​മോ​​​​ണു​​​​ക​​​​ളെ സൃ​​​​ഷ്‌​​​ടി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണപ്ര​​​​ഭാ​​​​ഷ​​​​ണ ച​​​​ട​​​​ങ്ങി​​​​ല്‍ കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​ര്‍ മോ​​​​ണ്‍. ഡോ. ​​​​പ​​​​യ​​​​സ് മ​​​​ലേ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം മു​​​​ന്‍ അ​​​​ധ്യാ​​​​പ​​​​ക​​​​നും എ​​​​ട​​​​ത്വ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് കോ​​​​ള​​​​ജ് മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ലും ദീ​​​​പി​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ച​​​​ട​​​​ങ്ങി​​​​ല്‍ ബി​​​​ഷ​​​​പ് പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റ​​​​ത്തി​​​​ന് സ​​​​മ്മാ​​​​നി​​​​ച്ചു.

കോ​​​​ള​​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ റ​​​​വ. ഡോ. ​​​​ജ​​​​സ്റ്റി​​​​ന്‍ കെ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ്, ബ​​​​ര്‍​സാ​​​​ര്‍ ഫാ. ​​​​പോ​​​​ള്‍ ക​​​​ള​​​​ത്തൂ​​​​ര്‍, വൈ​​​​സ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​ജി​​​​ജി കെ. ​​​​ജോ​​​​സ​​​​ഫ്, കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍​മാ​​​​രാ​​​​യ ഡോ. ​​​​നി​​​​ബു തോം​​​​സ​​​​ണ്‍, ഡോ. ​​​​അ​​​​നി​​​​ത ജെ. ​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മാ​​​​ണി പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി, മാ​​​​ത്യു പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി, വി​​​​ന്‍​സെ​​​​ന്‍റ് പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പോ​​​​ത്ത​​​​നാ​​​​മൂ​​​​ഴി എ​​​​ന്നി​​​​വ​​​​ര്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Mr. Mathew Pothanamoozhi award

Recent News

Up