x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം ഭൂ​മിത​ർ​ക്കം; ക​​​​ത്ത് ന​​​​ൽ​​​​കി​​​​യ​​​​ത് ഫാ​​​​റൂ​​​​ഖ് കോ​​​​ള​​​​ജി​​​​നു മാ​​​​ത്രം: വഖഫ് ബോർഡ്


Published: December 23, 2025 02:58 AM IST | Updated: December 23, 2025 02:58 AM IST

ചെ​​​​റാ​​​​യി: മു​​​​ന​​​​മ്പ​​​​ത്തെ ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി വ​​​​ഖ​​​​ഫ് ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് ഫാ​​​​റൂ​​​​ഖ് കോ​​​​ള​​​​ജി​​​​നു മാ​​​​ത്ര​​​​മേ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ളൂ​​​​വെ​​​​ന്ന് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.

ഇ​​​​വി​​​​ടത്തെ 610 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നോ​​​യെ​​​ന്ന് മു​​​​ന​​​​മ്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ ജോ​​​​സ​​​​ഫ് ബെ​​​​ന്നി കു​​​​റു​​​​പ്പ​​​​ശേ​​​​രി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​പ്ര​​​​കാ​​​​രം വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​നോ​​​​ടുള്ള ചോ​​​​ദ്യ​​​​ത്തി​​​​നു രേ​​​​ഖാ​​​​മൂ​​​​ലം ല​​​​ഭി​​​​ച്ച മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണി​​​​ത്.

ഭൂ​​​​മി​​​​യി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വ​​​​കു​​​​പ്പ് നാ​​​​ല്, അ​​​​ഞ്ച് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ടോ എ​​​​ന്നു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​ന്, അ​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്നു​​​​മാ​​​​ണ് മ​​​​റു​​​​പ​​​​ടി. ഇ​​​​ത് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​ക​​​​ളു​​​​ടെ ന​​​​ഗ്ന​​​​മാ​​​​യ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​യു​​​​ടെ വാ​​​​ദം.

വ​​​​ഖ​​​​ഫ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കേ​​​​സി​​​​ൽ സ​​​​മാ​​​​ന​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് നാ​​​​ളി​​​​തു​​​​വ​​​​രെ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സ​​​​മ​​​​ര​​​​സ​​​​മി​​​​തി പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ, മു​​​​ന​​​​മ്പ​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന നാ​​​​ലു പേ​​​​ർ അ​​​​ഡ്വ. ജോ​​​​ർ​​​​ജ് പൂ​​​​ന്തോ​​​​ട്ടം വ​​​​ഴി ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ൽ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഭൂ​​​​മി വ​​​​ഖ​​​​ഫ് ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​മെ​​​​ന്നോ​​​​ണം താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് 20ന് ​​​​ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Munambam land dispute Farooq College Waqf Board Munambam

Recent News

Up