x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി കേ​സ്; ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി


Published: December 19, 2025 12:53 AM IST | Updated: December 19, 2025 12:53 AM IST

കൊ​ച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി കേ​സി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പോ​ക്കു​വ​ര​വും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

മു​ന​മ്പ​ത്തെ കൈ​വ​ശ​ക്കാ​രി​ൽ നി​ന്ന് വ​സ്തു നി​കു​തി ഇ​ടാ​ക്കാ​ൻ നേ​ര​ത്തെ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ലെ​യാ​ണ് പോ​ക്കു​വ​ര​വ് ന​ട​ത്താ​മെ​ന്നും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.

നേ​ര​ത്തെ മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് അ​പ്പീ​ൽ ന​ൽ​കി​യി​ല്ലെ​ന്നും ആ​രാ​ഞ്ഞി​രു​ന്നു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്നാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച സു​പ്രീം​കോ​ട​തി അ​പ്പീ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന അ​ടു​ത്ത​മാ​സം 27വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ക​മ്മി​ഷ​നെ നി​യ​മി​ച്ച​ത് ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി.

Tags : Munambam Waqf land District Collector Waqf land case kerala high court

Recent News

Up