തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്തുവച്ചുണ്ടായ സംഭവത്തിൽ രാജാജിനഗർ സ്വദേശി അലൻ (19) ആണ് കുത്തേറ്റ് മരിച്ചത്.
സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് അലനു കുത്തേറ്റത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. കുത്തേറ്റ അലനെ രണ്ട് വിദ്യാർഥികൾ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Tags : murder thiruvananthapuram students police case