x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്ന്; സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ ച​ർ‌​ച്ച​യാ​കും  


Published: January 5, 2026 06:49 AM IST | Updated: January 5, 2026 06:49 AM IST

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് മു​ന്നോ​ടി​യാ​യി ഇ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​യോ​ഗം ചേ​രും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ലാ​ണ് യോ​ഗം ചേ​രു​ക. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​നി​ൽ​ക്കെ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന യോ​ഗം ശ്ര​ദ്ധേ​യ​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ക​ട​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ട് നേ​തൃ​ത്വ​ത്തി​നു​ണ്ട്.

കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്ന​ണി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് ത​യാ​റാ​കി​ല്ല.

അ​തേ​സ​മ​യം സീ​റ്റു​ക​ൾ​വ​ച്ചു​മാ​റു​മ്പോ​ൾ മ​ധ്യ-​തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നും ലീ​ഗി​ന് താ​ത്പ​ര്യ​മു​ണ്ട്. വ​നി​ത-​യു​വ പ്രാ​തി​നി​ധ്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Tags : muslim league sadiqali shihab thangal calicut assembly election

Recent News

Up