തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. എന്നാൽ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് പോലീസ്. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലാണ് ദുരൂഹത ഉണർത്തുന്നത്. ഒരാഴ്ച മുന്‍പാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ മൊഴി നൽകിയത്.
എന്നാല്‍ കുഞ്ഞിന്റെ കൈയിലെ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. അച്ഛന് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബിസ്ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
Tags : death police case neyyattinkara