x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വര്‍ണക്കൊള്ള: എന്‍. വാസു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി


Published: December 5, 2025 10:35 PM IST | Updated: December 5, 2025 11:37 PM IST

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റു മായ എന്‍. വാസു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 23ന് അറസ്റ്റിലായത് മുതല്‍ റിമാന്‍ഡില്‍ കഴിയുകയാണെന്നും ഹൃദ്രോഗമടക്കം ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.

സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ തീരുമാനമെടുത്തതില്‍ വാസുവിന് പ്രധാന പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

എന്നാല്‍, സഹ ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തുകള്‍ ബോര്‍ഡിന്‍റെ പരിഗണനയ്ക്ക് വിടുക മാത്രമാണ് ചെയ്തതെന്നും ബോധപൂര്‍വം ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Tags : N. Vasu High Court sabarimala

Recent News

Up