x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു. കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൻ​ഡി​എ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി


Published: December 1, 2025 09:42 PM IST | Updated: December 1, 2025 09:42 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ എ​ന്‍​ഡി​എ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.

എ​ന്‍​ഡി​എ​യു​ടെ വി​ക​സ​ന​രേ​ഖ ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു. മ​റ്റൊ​രു മു​ന്ന​ണി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​ക​സ​ന​രേ​ഖ മു​ന്നോ​ട്ട് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍​ത​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍​ഡി​എ​യു​ടെ വി​ക​സ​ന​രേ​ഖ​യി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍ അ​തേ​റ്റെ​ടു​ക്കും. ഇ​വി​ടെ വ​ലി​യ വി​ജ​യം ന​ല്‍​കും.

സാ​മ്പ​ത്തി​ക​സ്ഥി​തി വ​ള​രെ മോ​ശ​മാ​യ കേ​ര​ള​ത്തെ​പ്പോ​ലെ ഒ​രു സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ഇ​ങ്ങ​നെ​യൊ​രു വി​ക​സ​ന​രേ​ഖ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ​വ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പി​ന്തു​ണ ന​ല്‍​കാ​ന്‍ ത​യാ​റാ​യ​തി​ൽ അ​ഭി​മാ​ന​മാ​ണ്.

ഇ​വി​ടെ എ​ത്ര​യോ കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ വീ​ഴ്ച​യാ​ണ് അ​തി​ന് കാ​ര​ണം. മു​ന​മ്പ​ത്ത് ന​ട​ക്കു​ന്ന സ​മ​രം ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്ല. മു​ന​മ്പം സ​മ​ര പ​രി​പാ​ടി​ക​ളോ​ട് എ​ന്നും അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ന്‍​ഡി​എ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ബി​ജെ​പി-​സി​പി​എം ധാ​ര​ണ​യാ​ണെ​ങ്കി​ല്‍ ഇ​ഡി വ​രു​ന്ന​തി​നെ​തി​രെ​യ​ല്ലെ ബി​ജെ​പി പ​റ​യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Tags : NDA Thiruvananthapuram Corporation Thushar Vellappally election

Recent News

Up