x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്ന് രമേശ് ചെന്നിത്തല


Published: December 5, 2025 07:33 PM IST | Updated: December 5, 2025 07:47 PM IST

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ ദേശീയപാത നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് മണ്ണ് പരിശോധന പോലും നടത്താതെ, മര്യാദയ്ക്ക് ഒരു ഡിപിആർ പോലും തയാറാക്കാതെയാണ് ഈ പ്രഹസനം കേരളത്തിൽ നടക്കുന്നത്. സമയത്തിന് പണി തീർക്കാതെ നിർമാണ കമ്പനികൾക്ക് സമയം നീട്ടി കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ പണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നില്ല. പണ്ട് റീൽ ഇടാൻ വേണ്ടി മാത്രം ദേശീയപാതയിൽ പോയിക്കൊണ്ടിരുന്ന മന്ത്രി റിയാസിനെ ഇപ്പോൾ അതിനു പോലും കാണാനില്ല.

കേരളത്തിൽ ആർക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. ഭരണം അവസാനിക്കുന്നതിനു മുമ്പ് പരമാവധി മുക്കുക എന്നതും മാത്രമാണ് ഭരണാധിപരുടെ ലക്ഷ്യം. ദേശീയപാത നിർമാണത്തിൽ മിനിമം നിലവാരം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags : national highway ramesh chennithala NH66

Recent News

Up