x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കുപ്രസിദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ


Published: January 7, 2026 10:22 PM IST | Updated: January 7, 2026 10:23 PM IST

ത​ല​ശേ​രി: 24 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കു​പ്ര​സി​ദ്ധ വാ​ഹ​ന​മോ​ഷ്ടാ​വി​നെ ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന മോ​ഷ​ണം, ബാ​ങ്ക് ക​വ​ർ​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി വ​യ​നാ​ട് സ്വ​ദേ​ശി സൈ​നു​ദ്ദീ​നാ​ണ് ( 52) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം വാ​ഹ​ന​ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ണ്ട്. പ്ര​മാ​ദ​മാ​യ മ​ല​പ്പു​റം ചേ​ലേ​ന്പ്ര ബാ​ങ്ക് ക​വ​ർ​ച്ചാ കേ​സി​ലെ​യും മു​ഖ്യ​പ്ര​തി​യാ​ണ്.

ത​ല​ശേ​രി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി​ജു പ്ര​കാ​ശി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ൽ വ​യ​നാ​ട്ടി​ലെ ക​ൽ​പ്പ​റ്റ​യി​ൽ വ​ച്ചാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 24 വ​ർ​ഷം മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 24 കേ​സു​ക​ളു​ണ്ട്. കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രേ ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Notorious thief arrested Police thalassery sainudeen

Recent News

Up