x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത് ക​പ്പ​ല​ണ്ടി അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്


Published: November 1, 2025 11:39 PM IST | Updated: November 1, 2025 11:39 PM IST

പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര പ​ന്നി​ക്കു​ഴി​യി​ലെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണം ക​പ്പ​ല​ണ്ടി അ​ന്ന​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. പ​ന്നി​ക്കു​ഴി സ്വ​ദേ​ശി സാ​ജ​ന്‍-​സോ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സാ​യി ആ​ണ് മ​രി​ച്ച​ത്.

മു​ല​പ്പാ​ല്‍ നെ​റു​ക​യി​ല്‍ ക​യ​റി മ​രി​ച്ചെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​വ​രം. ശ​നി​യാ​ഴ്ച കു​ഞ്ഞി​നെ ഉ​റ​ക്കാ​ന്‍ കി​ട​ത്തി​യ​താ​യി​രു​ന്നു അ​മ്മ. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Tags : dead postmortem report

Recent News

Up