x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫിന്‍റെ ഐതിഹാസിക തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്


Published: December 9, 2025 07:54 AM IST | Updated: December 9, 2025 08:09 AM IST

കൊച്ചി: ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് കാരണങ്ങളാകും യുഡിഎഫിന്‍റെ വിജയത്തിന് കാരണമാകുക. സർക്കാരിനെതിരായ ശക്തമായ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ആളുകളെ അംബരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിലെ പോളിംഗ് ബൂത്തിൽ വോട്ട്രേ ഖപ്പെടുത്തിയശേഷമായിരുന്നു സതീശന്‍റെ പ്രതികരണം.

ശബരിമലയിൽ അയ്യപ്പന്‍റെ സ്വർണം കട്ടവരിൽ സിപിഎമ്മിന്‍റെ ഉന്നതരായ നേതാക്കൾ ഉണ്ട്. അവർക്കെതിരെ ഒരു നടപടി പോലും സിപിഎം എടുത്തിട്ടില്ല. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. സർക്കാർ അതിന് കുടപിടിക്കുകയാണ്.

അന്വേഷണം സിപിഎം ഉന്നതരിലേക്കും എത്തേണ്ടതായിരുന്നു. എന്നാൽ എസ്ഐടിയുടെ മേൽ പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും അതിശക്തമായ സമ്മർദമുണ്ടായി. കുറച്ചുദിവസം കൂടി ഇവരിലേക്കുള്ള അന്വേഷണം നീട്ടിവയ്ക്കുക. ഈ തെരഞ്ഞെടുപ്പിനുശേഷം അവരെയും ചോദ്യം ചെയ്യും. കേരളത്തിലെ ജനങ്ങൾക്ക് ഇതിൽ പ്രതിഷേധം ഉണ്ട്.

യുഡിഎഫ് ഇത്തവണ വലിയ മുന്നോരുക്കം നടത്തി. അതിന്‍റെ വിജയം കൂടി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags : Opposition leader vd satheesan local body election election

Recent News

Up