പാലക്കാട്: പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി പി. സ്മിതേഷിനെ തെരഞ്ഞെടുത്തു. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് സ്മിതേഷ്. ടി. ബേബിയാണ് വൈസ്. ചെയർപേഴ്സൺ സ്ഥാനാർഥി.
മുരുകണി വാർഡിൽ നിന്നാണ് പി. സ്മിതേഷ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്ന ഇ. കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് ചെയർമാൻ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട സ്മിതേഷ്. ഇത്തവണ കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സ്മിതേഷിന് സീറ്റ് നൽകിയത്.
ആകെ 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് എട്ട് വാര്‍ഡുകളിലും വിജയിച്ചു. ഇതൂകൂടാതെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്വതന്ത്രരിൽ രണ്ട് പേർ എല്‍ഡിഎഫ് സ്വതന്ത്രരാണ്.
Tags : bjp p smithesh c krishnakumar palakkad