തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവാദമായ 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയിൽ പോലീസ് കേസെടുത്തത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പരാതി ചെന്നാൽ കേസെടുത്തിട്ടുണ്ടാകും, പക്ഷേ പിന്നീട് സർക്കാരിന്റെ നയമാണ് നടപ്പാക്കുക. കേസ് കേസിന്റെ വഴിക്ക് പോകും. സർക്കാരിന് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നയമുണ്ട്. ആ നയം ഇത് പോലുള്ള കാര്യങ്ങളെ കേസുകൊണ്ട് നേരിടുക എന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുന്നതും ആനുകൂല്യങ്ങൾ നൽകുന്നതും വോട്ടിന് വേണ്ടിയല്ല. ജനങ്ങളുടെ അവകാശമാണ് ഇതെല്ലാം ലഭ്യമാകുക എന്നത്. സർക്കാരിന്റെ ഔദാര്യമല്ല. സർക്കാരിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : pinarayi vijayan kerala police parody song sabarimala