x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്; എസ്‌എൻഡിപി-എൻഎസ്‌എസ്‌ ലയനം ചർച്ചയാകേണ്ടതില്ല'


Published: February 8, 2026 12:44 PM IST | Updated: February 8, 2026 12:44 PM IST

കൊച്ചി: എസ്‌എൻഡിപി - എൻഎസ്‌എസ്‌ ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്‌എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സമുദായ സ്ഥാനാർഥി വേണമെന്ന ആവശ്യം എസ്‌എൻഡിപി ഉന്നയിക്കില്ല. തന്‍റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Tags : Vellappally Natesan LDF Pinarayi Vijayan SNDP

Recent News

Up