തിരുവനന്തപുരം: വീട്ടുടമയ്ക്കെതിരെ ക്വട്ടേഷൻ നൽകി വാടക താമസക്കാരി. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. പൂജപ്പുര സ്വദേശി സോമനാഥന് നേർക്കാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ തൃക്കണ്ണപുരം സ്വദേശി പാർവതിയെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സോമനാഥന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പാർവതി വാടകയ്ക്ക് താമസിച്ചിരുന്നത്.
അടുത്തിടെ വീട് ഒഴിയണമെന്ന് പാർവതിയോട് സോമനാഥൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയത്.
ആക്രമണത്തിൽ സോമനാഥന് ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.
Tags : police case murderAttempt