x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ച പോ​ലീ​സ് ഡ്രൈ​വ‍​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ


Published: February 6, 2026 07:52 PM IST | Updated: February 6, 2026 08:38 PM IST

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ച പോ​ലീ​സ് ഡ്രൈ​വ‍​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മാ​ന്നാ‍​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്വ​രാ​ജി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. കാ​യം​കു​ളം- ചെ​ട്ടി​കു​ള​ങ്ങ​ര റോ​ഡി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് വാ​ഹ​നം അ​പ​ക​ട​ക​ര​മാ​യി പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പി​ന്നീ​ട് വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഛർ​ദ്ദി​ച്ച​താ​യും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, മാ​ന്നാ‍​ർ എ​സ്എ​ച്ച്ഓ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​വും ന​ട​ന്നു.

സ്വ​രാ​ജ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ‍​ർ​ന്നെ​ങ്കി​ലും സം​ഭ​വ​ദി​വ​സം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. അ​പ​ക​ട​ക​ര​മാ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നും മ​ദ്യ​പി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് സ്വ​രാ​ജി​നെ സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്.

Tags : Police driver suspension dangerous driving official vehicle

Recent News

Up