x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​ര​വ​ട്ട​ത്തു​ന്നു ചാ​ടി​പ്പോ​യ കൊ​ലക്കേ​സ് പ്ര​തി​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ന്നു


Published: December 31, 2025 09:16 AM IST | Updated: December 31, 2025 09:46 AM IST

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽനി​ന്നു ചാ​ടി​പ്പോ​യ കൊ​ല​പാ​ത​ക കേ​സ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ദൃ​ശ്യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി വി​നീ​ഷി​നാ​യു​ള്ള തെ​ര​ച്ചി​ലാണ് ഊർജിതമാക്കിയിരിക്കുന്നത്. സെ​ല്ലി​ലെ ശു​ചി​മു​റി​യി​ലെ ഭി​ത്തി പൊ​ളി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 29 രാ​ത്രി​യാ​ണ് വി​നീ​ഷ് ആ​ശു​പ​ത്രി​യി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ ഇ​യാ​ൾ മാ​ന​സി​ക പ്ര​ശ്ന​ത്തെത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​ണ​യം നി​ര​സി​ച്ച​തി​നാ​ണ് ഇ​യാ​ൾ ദൃ​ശ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ക​ന​ത്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്.

Tags : police escape kuthiravattom murder suspect

Recent News

Up