x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി


Published: November 6, 2025 12:25 AM IST | Updated: November 6, 2025 12:25 AM IST

തി​രു​വ​ന​ന്ത​പു​രം: എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് സ്വ​ദേ​ശി ശ്രീ​ജി​ത്ത് (29) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി എ​ആ​ര്‍ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

വീ​ടി​ന​ടു​ത്തു​ള്ള മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ആ​ര്‍ ക്യാ​മ്പി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ്രീ​ജി​ത്ത് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്. വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​ക​യും വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഈ ​മാ​സം 16ന് ​ശ്രീ​ജി​ത്തി​ന്‍റെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം കാ​ണു​മ്പോ​ള്‍ ശ്രീ​ജി​ത്ത് സ​ന്തോ​ഷ​വാ​നാ​യി​രു​ന്നെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. ശ്രീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം നി​ല​വി​ല്‍ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ര്യ​നാ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Tags : Police hanging

Recent News

Up