x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്


Published: December 4, 2025 01:18 AM IST | Updated: December 4, 2025 01:18 AM IST

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്. ബാ​ലു​ശേ​രി​യി​ൽ വി​ര​മി​ച്ച കോ​ട​തി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നാ​ണ് ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ 20000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. മും​ബൈ പോ​ലീ​സ് ആ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​ത് ക​ണ്ടെ​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ത​ട്ടി​പ്പ് സം​ഘം മും​ബൈ പോ​ലീ​സി​ന്‍റെ പേ​രി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ലു​ള്ള മു​ഴു​വ​ൻ തു​ക​യും വെ​രി​ഫൈ ചെ​യ്യ​ണ​മെ​ന്ന് ത​ട്ടി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​ബി​ഐ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശം. പി​ന്നാ​ലെ വ​യോ​ധി​ക​ൻ 20,000 രൂ​പ ത​ട്ടി​പ്പു​കാ​ർ​ക്ക് അ​യ​ച്ചു​ന​ൽ​കി.

ബു​ധ​നാ​ഴ്ച വീ​ണ്ടും ത​ട്ടി​പ്പു​കാ​ർ‌ ബ​ന്ധ​പ്പെ​ട്ട​തോ​ടെ വ​യോ​ധി​ക​ൻ സൈ​ബ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : kerala police cyber police calicut

Recent News

Up