x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്ര​പ്രി​യ​യു​ടെ മ​ര​ണം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യെ​ന്ന് പോ​ലീ​സ്


Published: December 12, 2025 05:54 AM IST | Updated: December 12, 2025 05:54 AM IST

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ചി​ത്ര​പ്രി​യ​യു​ടെ മ​ര​ണം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യെ​ന്ന് പോ​ലീ​സ്. കൊ​ല​യ്ക്ക് മു​ന്പ് ചി​ത്ര​പ്രി​യ​യ്ക്കും സു​ഹൃ​ത്ത് അ​ല​നു​മി​ട​യി​ൽ രൂ​ക്ഷ​മാ​യ ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. നേ​ര​ത്തെ മു​ത​ലേ ശ​ല്യം ചെ​യ്ത അ​ല​നെ പെ​ൺ​കു​ട്ടി അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

സ്കൂ​ള്‍ പ​ഠ​ന കാ​ലം മു​ത​ൽ ചി​ത്ര​പ്രി​യ​യെ അ​റി​യാ​മാ​യി​രു​ന്ന അ​ല​ൻ അ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ പെ​ണ്‍​കു​ട്ടി അ​ക​റ്റി നി​ര്‍​ത്തി. മി​ക​ച്ച വോ​ളി​ബോ​ള്‍ ക​ളി​ക്കാ​രി​യാ​യ ചി​ത്ര​പ്രി​യ പി​ന്നീ​ട് സ്കൂ​ൾ മാ​റി​യ​പ്പോ​ഴും അ​ല​ന്‍ പി​ന്തു​ട​ര്‍​ന്നു. ഒ​ടു​വി​ല്‍ ബെം​ഗ​ളൂ​രു​വി​ല്‍ പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്ന​പ്പോ​ഴും അ​ല​ന്‍ ഫോ​ണ്‍ വി​ളി തു​ട​ര്‍​ന്നു.

ശ​ല്യം സ​ഹി​ക്ക​താ​യ​തോ​ടെ ചി​ത്ര​പ്രി​യ താ​ക്കീ​ത് ചെ​യ്ത​ത് അ​ല​നെ പ്ര​കോ​പി​ത​നാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നാ​ട്ടി​ലെ​ത്തി​യെ പെ​ണ്‍​കു​ട്ടി​യെ എ​ല്ലാം പ​റ​ഞ്ഞു തീ​ര്‍​ക്കാ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യ​ത്. വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ക്കു​മെ​ന്ന​തി​നാ​ല്‍ ആ​രോ​ടും പ​റ​യാ​തെ ചി​ത്ര​പ്രി​യ അ​ല​നൊ​പ്പം പോ​വു​ക​യാ​യി​കു​ന്നു.

ന​ക്ഷ​ത്ര ത​ടാ​ക​ത്തി​ന​ടു​ത്ത് ഇ​രു​വ​രും ത​ര്‍​ക്കി​ക്കു​ന്ന​താ​യി ചി​ല​ര്‍ ക​ണ്ടെ​ന്നും പോ​ലീ​സ് സൂ​ച​ന ന​ല്‍​കി. അ​വി​ടെ നി​ന്നാ​ണ് കൊ​ല ന​ട​ന്ന സെ​ബി​യൂ​ര്‍ കൂ​ര​പ്പി​ള്ളി ക​യ​റ്റ​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്.

Tags : Chitrapriya death premeditated Police Arrest

Recent News

Up