x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് കാ​ത്തി​രി​ക്കേ​ണ്ട: മു​ഖ്യ​മ​ന്ത്രി


Published: November 4, 2025 01:26 AM IST | Updated: November 4, 2025 01:26 AM IST

ത​​​​ളി​​​​പ്പ​​​​റ​​​​മ്പ്: കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്ക​​​​തെി​​​​രേ മു​​​​ഖം നോ​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​രു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​വി​​​​നാ​​​​യി പോ​​​​ലീ​​​​സ് കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. മാ​​​​ങ്ങാ​​​​ട്ടു​​​​പ​​​​റ​​​​ന്പ് കെ​​​​എ​​​​പി നാ​​​​ലാം ബ​​​​റ്റാ​​​​ലി​​​​യ​​​​നി​​​​ൽ ന​​​​ട​​​​ന്ന പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡി​​​​ൽ സ​​​​ല്യൂ​​​​ട്ട് സ്വീ​​​​ക​​​​രി​​​​ച്ച് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ഹൃ​​​​ത്താ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്പോ​​​​ൾ​​​ത്ത​​​​ന്നെ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളോ​​​​ട് ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും പാ​​​​ടി​​​​ല്ല. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഓ​​​​രോ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ൽ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടി​​​​യ പോ​​​​ലീ​​​​സാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ത്. പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​രെ നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ​​​​മീ​​​​പ​​​​നം ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ഉ​​​​ണ്ടാ​​​​ക​​​​രു​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ എം​​​​എ​​​​ൽ​​​​എ, ഡി​​​​ജി​​​​പി റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ എ​​​​ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത്, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ അ​​​​രു​​​​ൺ കെ. ​​​​വി​​​​ജ​​​​യ​​​​ൻ, ക​​​​ണ്ണൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി ജി.​​​​എ​​​​ച്ച്. യ​​​​തീ​​​​ഷ് ച​​​​ന്ദ്ര, സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പി.​​​​ നി​​​​ഥി​​​​ൻ​​​​രാ​​​​ജ്, റൂ​​​​റ​​​​ൽ എ​​​​സ്പി ‌അ​​​​നൂ​​​​ജ് പ​​​​ലി​​​​വാ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ഞ്ച് എം​​​​ബി​​​​എ​​​​ക്കാ​​​​രും 29 ബി​​​​ടെ​​​​ക് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള 479 പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡി​​​​ലൂ​​​​ടെ പോ​​​​ലീ​​​​സ് സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ​​​​ത്. കെ​​​​എ​​​​പി നാ​​​​ലാം ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് എ. ​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ, ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് എം.​​​​ശ്രീ​​​​ഹ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന് മു​​​​ഖ്യ​​​​ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ച​​​​ത്.

അ​​​​സി. ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റു​​​​മാ​​​​രാ​​​​യ സാ​​​​ലു കെ. ​​​​തോ​​​​മ​​​​സ്, എ. ​​​​രാ​​​​ജീ​​​​വ​​​​ൻ, കു​​​​ഞ്ഞി​​​​രാ​​​​മ​​​​ൻ, ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ടി.​​​​ ബാ​​​​ബു, മ​​​​നോ​​​​ജ്‌ കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള സ​​​​ബ് ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്ട​​​​ർ​​​​മാ​​​​രും ഹ​​​​വി​​​​ൽ​​​​ദാ​​​​ർ​​​​മാ​​​​രും അ​​​​ട​​​​ങ്ങി​​​​യ 50 അം​​​​ഗ​ ടീ​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : Pinarai vijayan Police Chief minister

Recent News

Up