x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിയുടെ സന്ദർശനം; വ​ന്പ​ൻ നിരാശ


Published: January 24, 2026 02:55 AM IST | Updated: January 24, 2026 02:55 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പറേ​​​​ഷ​​​​ൻ ഭ​​​​ര​​​​ണം ബി​​​​ജെ​​​​പി പി​​​​ടി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വ​​​​ൻ​​​​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഒ​​​​ന്നും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ൻ​​​​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സൂ​​​​ച​​​​ന.

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്ത് പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​റേ​​​​ഷ​​​​ൻ മേ​​​​യ​​​​ർ വി.വി. രാ​​​​ജേ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം കേ​​​​ര​​​​ള ജ​​​​ന​​​​ത ഏ​​​​റെ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​യാ​​​ണു കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​വും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

കോ​​​​ർ​​​പ​​​റേ​​​​ഷ​​​​നി​​​​ലെ 51 ബി​​​​ജെ​​​​പി കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​ർ മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​ജ​​​​യി​​​​ച്ചു വ​​​​ന്ന 101 കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​ര​​​​വി​​​​നെ ഏ​​​​റെ ആ​​​​കാം​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും രാ​​​​ജേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, മ​​​​റു​​​​പ​​​​ടി​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും ന​​​​ട​​​​ത്തി​​​​യി​​​​ല്ല. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ല്കി​​​​യ തു​​​​ക​​​​യും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും മോ​​​​ദി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു.തെ​​​​രു​​​​വു ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി.

മാ​റാ​ത്ത​തു മാ​റും: പ്ര​ധാ​ന​മ​ന്ത്രി മോദി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​റാ​​​​ത്ത​​​​തു മാ​​​​റും. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഈ ​​​​വാ​​​​ക്കു​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ സ​​​​ദ​​​​സി​​​​ൽ ക​​​​ര​​​​ഘോ​​​​ഷം മു​​​​ഴ​​​​ങ്ങി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്തു ബി​​​​ജെ​​​​പി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ച്ച​​​​പ്പോ​​​​ഴാ​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തെ ഇ​​​​ട​​​​ത്-വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ൾ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി പി​​​​ന്നോ​​​​ട്ട​​​​ടി​​​​ച്ചെ​​​​ന്നും എ​​​​ന്നാ​​​​ൽ ഇ​​​​നി അ​​​​തി​​​​നു മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ന​​​​ഗ​​​​ര​​​​മാ​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ല്കും. വി​​​​ക​​​​സി​​​​ത തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി ശ്ര​​​​മി​​​​ക്കും. പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി​​​​യു​​​​ടെ പാ​​​​വ​​​​നഭൂ​​​​മി​​​​യി​​​​ൽ വ​​​​രാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ൽ സൗ​​​​ഭാ​​​​ഗ്യ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞു പ്ര​​​​സം​​​​ഗം ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​യ്യ​​​​ങ്കാ​​​​ളി​​​​യെ​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ഗു​​​​രു​​​​വി​​​നെ​​​​യും മ​​​​ന്ന​​​​ത്തു പ​​​​ത്മ​​​​നാ​​​​ഭ​​​​നെയും അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ബി​​​​ജെ​​​​പി ഭ​​​​ര​​​​ണം നേ​​​​ടി​​​​യ​​​​തി​​​​നെ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ അ​​​​ബ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ 1987 ലെ ​​​​വി​​​​ജ​​​​യ​​​​വു​​​​മാ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്ത​​​​ത്. മേ​​​​യ​​​​ർ വി.​​​​വി. രാ​​​​ജേ​​​​ഷി​​​​നെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ശ്ലേ​​​​ഷി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​ർ ആ​​​​ശാ​​​​നാ​​​​ഥ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ കാ​​​​ൽ​​​​തൊ​​​​ട്ട് വ​​​​ന്ദി​​​​ച്ചു. മേ​​​​യ​​​​റും ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​റും ചേ​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നരേ​​​​ഖ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

Tags : Prime Minister visit Modi Big disappointment BJP

Recent News

Up