x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം; ഗ​വ​ർ​ണ​റു​ടെ തി​രു​ത്ത​ൽ ത​ള്ളി നി​യ​മ​സ​ഭ


Published: February 25, 2026 01:38 AM IST | Updated: February 25, 2026 01:38 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി. അ​​​​ർ​​​​ലേ​​​​ക്ക​​​​ർ വ​​​​രു​​​​ത്തി​​​​യ തി​​​​രു​​​​ത്ത​​​​ൽ ത​​​​ള്ളി നി​​​​യ​​​​മ​​​​സ​​​​ഭ. താ​​​​ൻ വാ​​​​യി​​​​ച്ച ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​മാ​​​​ണ് സ​​​​ഭാ​​​രേ​​​​ഖ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​റി​​​​നു ന​​​​ൽ​​​​കി​​​​യ ക​​​​ത്തു നി​​​​യ​​​​മ​​​​സ​​​​ഭ പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​റെ ത​​​​ള്ളി​​​​യു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി.

കീ​​​​ഴ്‌വഴ​​​​ക്ക​​​​ങ്ങ​​​​ളും സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും അ​​​​നു​​​​സ​​​​രി​​​​ച്ച് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ച് അ​​​​ച്ച​​​​ടി​​​​ച്ച് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​മാ​​​​ണ് സ​​​​ഭാ​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ വ​​​​രേ​​​​ണ്ട​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​കും സ​​​​ഭാ​​​​ രേ​​​​ഖ​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​വു​​​​ക​​​​യെ​​​​ന്ന് സ്പീ​​​​ക്ക​​​​ർ നേ​​​​ര​​​​ത്തെ റൂ​​​​ളി​​​​ങ്ങും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം താ​​​​ൻ പ്ര​​​​സം​​​​ഗി​​​​ച്ച അ​​​​തേരൂ​​​​പ​​​​ത്തി​​​​ൽ​​​ത​​​​ന്നെ സ​​​​ഭാ​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ വ​​​​ര​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​നെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളും നി​​​​ര​​​​ത്തി ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ർ​​​​ലേ​​​​ക്ക​​​​ർ, സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​റി​​​​നു ക​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ക​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്ക് വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​ത്ത് സ​​​​ഭ​​​​യു​​​​ടെ മു​​​​മ്പാ​​​​കെ​​​ വ​​​​ച്ച​​​​തും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തും.

ജ്യോ​​​​തി വെ​​​​ങ്കി​​​​ടാ​​​​ച​​​​ല​​​വും ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​നും ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് സ​​​​ഭാ​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ വ​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ജ്യോ​​​​തി വെ​​​​ങ്കി​​​​ടാ​​​​ച​​​​ല​​​​വും ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​നും സ​​​​ഭ​​​​യി​​​​ൽ വാ​​​​യി​​​​ച്ച മി​​​​നി​​​​ട്ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ള്ള ഭാ​​​​ഗം മാ​​​​ത്ര​​​​മേ സ​​​​ഭാ​​​​രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. അ​​​​തി​​​​നാ​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്പീ​​​​ക്ക​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ ക​​​​ത്ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് സ്പീ​​​​ക്ക​​​​ർ റൂ​​​​ളി​​​​ങും ന​​​​ൽ​​​​കി.

Tags : Governor's amendment Proclamation Speech rejects Legislature

Recent News

Up