x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്തു; ക​ട​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ


Published: December 22, 2025 07:06 PM IST | Updated: December 22, 2025 07:06 PM IST

കൊ​ച്ചി: അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ക​ട​യി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ. ഞാ​യ​റാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം ത​ത്ത​പ്പി​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച മു​ത​ൽ റോ​ഡി​ലൂ​ടെ യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് പ​ല ത​വ​ണ​യാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും അ​മി​ത വേ​ഗ​ത​യി​ൽ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചി​രു​ന്നു. ഒ​രു സ്ത്രീ​യു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ത​ട്ടു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ സ​മീ​പ​ത്ത് ക​ട ന​ട​ത്തു​ന്ന​യാ​ളു​ടെ മ​ക​ൻ ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ തി​രി​ച്ചു പോ​യ മു​വ​ർ സം​ഘം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വീ​ണ്ടും ക​ട​യി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​ട​ക്ക​ൻ പ​റ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : police case threaten

Recent News

Up