പാലാ: മുന്‍ സ്പീക്കര്‍ ആര്.വി. തോമസിന്റെ 71-ാമത് ചരമവാര്‍ഷിക അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഫെബ്രുവരി ഒന്നിന് നടക്കും.
പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ വൈകുന്നേരം 4.30നു നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പുരസ്കാരം സമ്മാനിക്കും.
ചടങ്ങ് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്.വി. സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനുവിനെ മാണി സി. കാപ്പന് എംഎല്‍എ ആദരിക്കും.
തോമസ് ആര്.വി. ജോസ്, സ്മാരകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സാബു ഡി. മാത്യു, പ്രഫ. ആനി ജോയ് എന്നിവര്‍ പ്രസംഗിക്കും.
Tags : R.V. Thomas Commemoration Award Presentation