x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് 26ന് ​രാ​ഹു​ൽ ഗാ​ന്ധി ത​റ​ക്ക​ല്ലി​ടും


Published: February 20, 2026 07:56 AM IST | Updated: February 20, 2026 07:56 AM IST

തൃ​ശൂ​ർ: വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി കോ​ണ്‍​ഗ്ര​സ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​കൾക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് ​രാ​ഹു​ൽ ഗാ​ന്ധി ത​റ​ക്ക​ല്ലി​ടും. ക​ൽ​പ്പ​റ്റ മേ​പ്പാ​ടി​യി​ൽ 3.24 ഏ​ക്ക​ർ സ്ഥ​ലം ഇതിനായി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഈ​യാ​ഴ്ച​ത​ന്നെ 2.18 ഏ​ക്ക​ർ സ്ഥ​ലം​കൂ​ടി ഏ​റ്റെ​ടു​ക്കും.

ആ​കെ 5.42 ഏ​ക്ക​റി​ൽ 1100 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള 50 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ക​യെ​ന്നു കെ​പി​സി​സി അധ്യക്ഷൻ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഒ​രു​കോ​ടി രൂപ ന​ൽ​കി. കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ​നി​ന്നു പി​രി​ച്ച​തും എ​ഐ​സി​സി, അ​ധ്യാ​പ​ക- പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ സ്വ​രൂ​പി​ച്ച​തു​മാ​യ പ​ണ​വും നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മേ​പ്പാ​ടി കു​ന്ന​ന്പ​റ്റ​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വീ​ടു നി​ർ​മി​ക്കു​ക. ഏ​ഴാ​ഞ്ചി​റ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ​കൂ​ടി ഏ​റ്റെ​ടു​ത്ത് ബാ​ക്കി അ​ന്പ​തു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. എ​ട്ടു സെ​ന്‍റി​ൽ 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണു വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ദു​രി​ത​ബാ​ധി​ത​രാ​യ​വ​ർ, പാ​ഡി​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​രാ​ണു ഗു​ണ​ഭോ​ക്താ​ക്ക​ൾ.

മ​ണ്ണി​ന്‍റെ ഘ​ട​ന, നീ​രൊ​ഴു​ക്ക്, പാ​രി​സ്ഥി​തി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വീ​ടു​ക​ളാ​കും കൈ​മാ​റു​ക. മു​ണ്ട​ക്കൈ​യി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 40 വ്യാ​പാ​രി​ക​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം വീ​തം ച​ട​ങ്ങ​ൽ ന​ൽ​കും. ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags : Rahul Gandhi stone houses Congress

Recent News

Up