x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുല്‍ കടന്നത് സിനിമാ താരത്തിന്‍റെ വാഹനത്തിൽ? ചുവന്ന പോളോ കാർ തേടി അന്വേഷണസംഘം


Published: December 1, 2025 02:43 PM IST | Updated: December 1, 2025 04:23 PM IST

പാലക്കാട്: കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്‍റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്‌വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപിച്ചു.

രാഹുലിന്‍റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി നിർദേശം നൽകി.

രാഹുലിനായി കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എംഎൽഎ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തിയിരുന്നു.

Tags : Rahul Mamkootathil absconding Investigation Car

Recent News

Up