x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റ് ത​ട​ഞ്ഞ​ത് താ​ത്കാ​ലി​കം മാ​ത്രം: എം.​വി. ഗോ​വി​ന്ദ​ൻ


Published: December 7, 2025 01:38 AM IST | Updated: December 7, 2025 01:38 AM IST

ക​​​ണ്ണൂ​​​ർ: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ​​​ത് താ​​​ത്കാ​​​ലി​​​കം മാ​​​ത്ര​​​മെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രാ​​​തി​​​യാ​​​ണ് വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി കേ​​​സ് കൈ​​​കാ​​​ര്യം ചെ​​​യ്യും.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​നി​​​ഫെ​​​സ്റ്റോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

കേ​​​സു​​​ക​​​ൾ വ​​​ന്നു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​രു​​​ന്ന ഒ​​​രാ​​​ളാ​​​യി മാ​​​റും രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ. രാ​​​ഹു​​​ൽ വി​​​ഷ​​​യം ഇ​​​ല്ലെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫി​​​ന് തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കും. രാ​​​ഹു​​​ലി​​​നെ ഒ​​​ളി​​​പ്പി​​​ച്ച​​​ത് കോ​​​ൺ​​​ഗ്ര​​​സാ​​​ണെ​​​ന്നും ഇ​​​പ്പോ​​​ഴും കേ​​​സു​​​ക​​​ൾ വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന് സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്തു കൊ​​​ടു​​​ത്ത​​​ത​​​ല്ലാ​​​തെ സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു പ​​​ങ്കു​​​മി​​​ല്ലെ​​​ന്നും ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ഭാ​​​ഗ​​​ത്ത് എ​​​ന്തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ൽ ത​​​ക​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യാ​​​ൽ ദേ​​​ശീ​​​യ പാ​​​ത​​​യാ​​​കെ ത​​​ക​​​ർ​​​ന്നു​​​വെ​​​ന്ന മ​​​ട്ടി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​റ​​ഞ്ഞു.

Tags : M.V. Govindan arrest Rahul Mamkootathil CPM Secretary

Recent News

Up