x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന​ലെ​യും പി​ണ​റാ​യി​യെ ന്യാ​യീ​ക​രി​ച്ച​യാ​ൾ; റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് ചെ​ന്നി​ത്ത​ല


Published: January 8, 2026 05:38 PM IST | Updated: January 8, 2026 06:15 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ഹ​യാ​ത്രി​ക​ൻ റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ന്ന​ലെ​യും പി​ണ​റാ​യി വി​ജ​യ​നെ ന്യാ​യീ​ക​രി​ച്ച​യാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് 100 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ചെ​ന്നി​ത്ത​ല മ​റു​പ​ടി പ​റ​ഞ്ഞു.

പി. ​രാ​ജീ​വ്‌ ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച വി​വ​രം എ​സ്ഐ​ടി​ക്ക് കൈ​മാ​റു​ക മാ​ത്ര​മാ​ണ് ചെ​യ്‍​ത​ത്. ഡി. ​മ​ണി​ക്ക് എ​സ്ഐ​ടി ക്ലീ​ൻ ചി​റ്റ് കൊ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ​ച്ച് ബി​ഷ​പ്പി​നെ ക​ണ്ട​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും, കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ര​ഹ​സ്യ സ്വ​ഭാ​വ​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Ramesh Chennithala BJP cpm congress

Recent News

Up