കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിൽ തുടർനടപടികൾ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഇഡിക്ക് നോട്ടീസ് നൽകി.
കിഫ്ബിക്ക് വേണ്ടി അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് മറുപടിയാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കല്ല സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കിഫ്ബിയുടെ നിലപാട്.
Tags : KIIFB High Court ED Masala Bond