x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല: അ​റ​സ്റ്റി​ന്‍റെ ക്രെ​ഡി​റ്റ് ഹൈ​ക്കോ​ട​തി​ക്കെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: November 23, 2025 02:14 AM IST | Updated: November 23, 2025 02:46 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ര​​​ണ്ടു മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ക്രെ​​​ഡി​​​റ്റും ഹൈ​​​ക്കോ​​​ട​​​തി​​​ക്കാ​​​ണെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

കോ​​​ട​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​മി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ മൂ​​​ന്നോ നാ​​​ലോ ചെ​​​റു​​​കി​​​ട​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് കേ​​​സ് അ​​​വ​​​സാ​​​നി​​​ച്ചേ​​​നെ. ഈ ​​​അ​​​ന്വേ​​​ഷ​​​ണം ഇ​​​തു​​​വ​​​രെ നി​​​ഷ്പ​​​ക്ഷ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​ത് കോ​​​ട​​​തി​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽകൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ര​​​ണ്ടു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ൾ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​ന്നു സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ പോ​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണ്.

ഇ​​​നി മ​​​ന്ത്രി​​​മാ​​​രു​​​ടെ ഊ​​​ഴ​​​മാ​​​ണ്. മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നി​​​ലേ​​​ക്കാ​​​ണ് കു​​​രു​​​ക്ക് നീ​​​ങ്ങു​​​ന്ന​​​ത് എ​​​ന്നാ​​​ണ് മാ​​​ധ്യ​​​മവാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​നി മ​​​ന്ത്രി​​​മാ​​​ർ ജ​​​യി​​​ലി​​​ൽ പോ​​​കു​​​ന്ന​​​ത് കാ​​​ണാ​​​ൻ ന​​​മു​​​ക്ക് കാ​​​ത്തി​​​രി​​​ക്കാം.

കേ​​​ര​​​ളച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​തു​​​പോ​​​ലൊ​​​രു സം​​​ഭ​​​വം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. സ്വ​​​ർ​​​ണം കാ​​​ണു​​​ന്പോ​​​ൾ ഈ ​​​സി​​​പി​​​എം നേ​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ ക​​​ണ്ണ് മ​​​ഞ്ഞ​​​ളി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​​ല​​​ത്ത് സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ര​​​ണ്ടാം പി​​​ണ​​​റാ​​​യി ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​ന്‍റെ കാ​​​ല​​​ത്ത് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ർ​​​ണം അ​​​ടി​​​ച്ചുമാ​​​റ്റു​​​ക​​​യാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യെ കൂ​​​ടി ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​വെ​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Tags : Sabarimala Ramesh Chennithala Sabarimal Gold Theft Sabarimala Swarna Paly

Recent News

Up