x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി


Published: November 25, 2025 03:12 PM IST | Updated: November 25, 2025 03:12 PM IST

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നതെന്നും ശബരിമല വിഷയം ചര്‍ച്ചയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പദ്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയും അല്ല. ആർക്കും സംരക്ഷണം നൽകില്ല. പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന.

Tags : Sabarimala Gold A Padmakumar CPIM Pathanamthitta

Recent News

Up