x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


Published: November 25, 2025 09:48 AM IST | Updated: November 25, 2025 09:48 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് വാസുവിനെ തിങ്കളാഴ്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, കേസില്‍ സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.

Tags : Sabarimala Gold N Vasu A Padmakumar

Recent News

Up