x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക​വ​ർ​ച്ച​ക്കേ​സ്: എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും


Published: November 18, 2025 11:54 AM IST | Updated: November 18, 2025 11:54 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ മു​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​യ​ശ്രീ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഇ​ന്നു വ​രെ അ​വ​രു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടു​ണ്ട്. ​മു​ൻ​കൂ​ർ ജാ​മ്യഹ​ർ​ജി പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​യ​ശ്രീ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന​താ​ണ് ജ​യ​ശ്രീ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ചെ​മ്പു​പാ​ളി​ക​ൾ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ബോ​ർ​ഡ് തീ​രു​മാ​നം ഉ​ത്ത​ര​വാ​യി പു​റ​പ്പെ​ടു​വി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ന് കൂ​ട്ടു നി​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രി​യു​ടെ വാ​ദം. 38 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ടെ ഒ​രു അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും വി​ധേ​യ​മാ​യി​ട്ടി​ല്ലാ​ത്ത താ​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റാ​യി 2020ൽ ​വി​ര​മി​ച്ച ശേ​ഷം രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​താ​യും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Tags : Sabarimala gold smuggling case S. Jayashree High Court

Recent News

Up